Uncategorized
കുവൈത്തിൽ വീണ്ടും വ്യാജ മദ്യ വേട്ട; പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യാജമദ്യ നിർമ്മാണം നടത്തിയ പ്രവാസികളെ പിടികൂടി കുവൈത്ത് പൊലീസ്. ഇയാൾ മദ്യം നിർമ്മിച്ച് വന്നിരുന്ന അബ്ദലിയിലെ ഫാക്ടറി സീൽ ചെയ്തു. ഇവിടെ നിന്ന് വൻ തോതിൽ സ്പിരിറ്റും വിവിധ മദ്യ ബ്രാൻഡുകളുടെ കുപ്പികളും സ്റ്റിക്കറുകളും കണ്ടെത്തിയിട്ടുണ്ട്.
ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഏഷ്യൻ സ്വദേശികളായ രണ്ട് പേർ പിടിയിലായത്. വിദേശത്ത് നിന്ന് സ്പിരിറ്റും മദ്യകുപ്പികളും സ്റ്റിക്കറുകളും കുവൈത്തിൽ എത്തിക്കും. അതിനു ശേഷം നിറങ്ങൾ ലഭിക്കാൻ പ്രത്യേക പദാർത്ഥങ്ങൾ ചേർക്കും.
തുടർന്ന് ബ്രാൻഡഡ് കുപ്പികളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച ശേഷം പ്രത്യേക രീതിയിൽ പായ്ക്ക് ചെയ്താണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.




