Uncategorized

ഭാരതാംബ ഉണ്ടാകില്ല’; രാജ്ഭവനിലെ ചടങ്ങില്‍ നാളെ മുഖ്യമന്ത്രിയെത്തും; വേദിയില്‍ തരൂരും

തിരുവനന്തപുരം: രാജ്ഭവനില്‍ ഞായറാഴ്ച നടക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്ന നിര്‍ബന്ധത്തില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിന്‍വാങ്ങി. ഈ ചടങ്ങില്‍ ഭാരാതാംബയുടെ ചിത്രം ഉണ്ടാകില്ല. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള സന്ദേശം രാജ്ഭവന് ലഭിച്ചിട്ടുണ്ട്. രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ പ്രകാശനമാണ് ചടങ്ങ്.

ശശി തരൂര്‍ എംപിക്ക് ആദ്യപ്രതി നല്‍കി മുഖ്യമന്ത്രിയാണ് പ്രകാശിപ്പിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും സാന്നിധ്യമേ ഉദ്ദേശിച്ചിട്ടുള്ളു. അദ്ദേഹത്തെ കാഴ്ചക്കാരനാക്കി എംപി ശശി തരൂരിന് കോപ്പി നല്‍കി മാസിക പ്രകാശിപ്പിക്കുന്നതില്‍ പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button