“രണ്ട് വിദേശയാത്ര 23 ആകുന്ന മറുനാടൻ മാജിക്”; സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിൽ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് പി. പി. ദിവ്യ

കണ്ണൂർ: യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി. പി. ദിവ്യ. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തെ തുടർന്നാണ് ദിവ്യ അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 23 തവണ ബിനാമി ഇടപാടിനായി ദിവ്യ വിദേശയാത്ര നടത്തിയെന്നായിരുന്നു ഷാജൻ സ്കറിയ പ്രചരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയതിനു ശേഷം ഞാൻ വിദേശയാത്ര ചെയ്തത് രണ്ടു തവണ മാത്രം ആയിരുന്നു എന്ന് ദിവ്യ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ രണ്ടു പരിപാടിയും അവരുടെ സംഘടന ക്ഷണിച്ചത് പ്രകാരം സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരമാണ് പങ്കെടുത്തത് എന്നും ദിവ്യ വ്യക്തമാക്കി.
“നിയൊക്കെ ഇതും വീഡിയോ ആക്കി വീണ്ടും കാശുണ്ടാക്കും, നാണം കെട്ടവൻ്റെ എവിടേയോ ആൽ മുളച്ചാൽ അതുംഒരു തണൽ എന്നോ മറ്റോ പറയുംപോലെ. പിന്നെ എന്റെ ബിനാമിയും, പെട്രോൾ പമ്പും ഏക്കർ കണക്കിന് ഭൂമിയും, കോടിക്കണക്കിനു സമ്പാദ്യവുമൊക്കെ ചികഞ്ഞു നടക്കുന്നവർ ദയവു ചെയ്തു നിങ്ങൾ തന്നെ ഇടപെട്ടു അതൊക്കെ എന്റ പേരിൽ ആക്കാൻ എന്നെയൊന്നു സഹായിക്കണം…പ്ലീസ് അഭ്യർത്ഥനയാണ്.”എന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.




