Uncategorized
നവരാത്രി മഹോത്സവം; കേളകം മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ വിവിധ ആഘോഷ പരിപാടികൾ നടക്കും

കേളകം: കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കും. സെപ്റ്റംബർ 29 ന് വൈകുന്നേരം 5 മണിമുതൽ പൂജ വയ്പ്പ്,
ഒക്ടോബർ 1 ന് മഹാനവമി ദിനം രാവിലെ 9ന് നവഗ്രഹ പൂജ,വൈകുന്നേരം 5 മണി മുതൽ വാഹന പൂജ,6 മണിക്ക് വിവിധ കലാപരിപാടികൾ,7 മണിക്ക് ലക്ഷ്മി പൂജ.
ഒക്ടോബർ 2 ന് വിജയദശമി ദിനം രാവിലെ 7 മണി മുതൽ വാഹനപൂജ.8 ന് സരസ്വതി പൂജ
8.45 മുതൽ വിദ്യാരംഭം എന്നിവ നടക്കും.




