Uncategorized
പേരാവൂർ തെറ്റുവഴി അംബേദ്കർ റോഡ് ഉദ്ഘാടനം ചെയ്തു

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തെറ്റുവഴി അംബേദ്കർ റോഡ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന മനോഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.2 ലക്ഷം രൂപ ചിലവിൽ 50 മീറ്റർ റോഡ് ആണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സി യമുന, എം പ്രകാശൻ, പൗലോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




