Uncategorized

വാഹനങ്ങള്‍ മരണ യന്ത്രങ്ങളാകും; ശാസ്ത്രീയമായ സീബ്രാ ക്രോസിങ്ങുകള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ മരണയന്ത്രങ്ങളായി മാറുമെന്ന് ഹൈക്കോടതി . അധികാരികളുടെ ആവര്‍ത്തിച്ചുള്ള ഉറപ്പുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്

അശ്രദ്ധമായി ഓടിച്ച വാഹനം ഇടിച്ച് സീബ്രാ ക്രോസിങ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കാല്‍നടയാത്രക്കാരന് പരിക്കേറ്റ സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ പരാമര്‍ശം. ‘നമ്മുടെ സമൂഹം ഡ്രൈവിങ് സംസ്‌കാരത്തെ എത്രമാത്രം അശ്രദ്ധമായി കാണുന്നു എന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണിത്’ കോടതി അഭിപ്രായപ്പെട്ടു.

അശ്രദ്ധമായി ഓടിക്കുമ്പോള്‍ ഓരോ വാഹനവും ‘ഒരു യഥാര്‍ത്ഥ കൊലയാളി’ ആയി മാറുമെന്ന് കോടതി നിരീക്ഷിച്ചു. ട്രാഫിക് ഐജി നല്‍കിയ ഉറപ്പുകള്‍ നിലനില്‍ക്കെ, കൊച്ചി പോലുള്ള പ്രധാന നഗരങ്ങളില്‍ സീബ്രാ ക്രോസിങ്ങുകള്‍ ഇല്ലാത്തതോ, അശാസ്ത്രീയമായി ഉപയോഗിക്കുന്നതോ മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button