Uncategorized

തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കാന്‍ കെല്‍ട്രോണ്‍, സ്വന്തമാക്കിയത് 1281 കോടിയുടെ ഓര്‍ഡര്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സംസ്ഥാനത്തിന് പുറക്കും മികവ് തെളിയിക്കുന്നു. തമിഴ്‌നാടിലെ സ്‌കൂളുകളുടെ സാങ്കേതിക വത്കരണത്തില്‍ കെല്‍ട്രോള്‍ പങ്കാളികളാകും. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തമിഴ്‌നാടില്‍ നിന്ന് മാത്രം കെല്‍ട്രോണ്‍ നേടിയത് 1281 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഈ ഇനത്തില്‍ നേടിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും കെല്‍ട്രോണ്‍ സ്വന്തമാക്കിയ ഓര്‍ഡറുകളില്‍ 1000 കോടി രൂപയുടെ ഓര്‍ഡറുകള്‍ മത്സരാധിഷ്ടിത ടെന്ററില്‍ പങ്കെടുത്താണ് സ്വന്തമാക്കിയത്. തമിഴ് നാട്ടിലെ 7985 സ്‌കൂളുകളില്‍ 8209 ഹൈടെക് ഐ ടി ലാബുകള്‍ സ്ഥാപിക്കുന്നതിന് 519 കോടി രൂപയുടെ ഓര്‍ഡറും, തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളില്‍ 22931 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിന് 455 കോടി രൂപയുടെ ഓര്‍ഡറും തമിഴ് നാട്ടിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കുന്നതിനായി 101 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചത് കെല്‍ട്രോണ്‍ ഇതിനോടകം പുര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button