Uncategorized
പന്തളത്തെ ബദല്‍ അയ്യപ്പ സംഗമം; ജനപങ്കാളിത്തം മുന്‍കൂട്ടി കാണുന്നതില്‍ പൊലീസിന് വീഴ്ച; ഉദ്യോഗസ്ഥന് മെമ്മോ

പത്തനംതിട്ട: പന്തളത്തെ ബദല്‍ അയ്യപ്പ സംഗമത്തിലെ ജനപങ്കാളിത്തം മുന്‍കൂട്ടി കാണുന്നതില്‍ പൊലീസിന് വന്‍ വീഴ്ച. കുറവ് ആളുകള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയതിൽ പൊലീസ് ഉദ്യോഗസ്ഥന് ജില്ലാ പൊലീസ് മേധാവി മെമ്മോ നല്കി.
പത്തനംതിട്ട ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് പന്തളം ഫീല്‍ഡ് ഓഫീസര്‍ക്കാണ് ജില്ലാ പൊലീസ് മേധാവി മെമ്മോ നല്‍കിയത്. പന്തളം സിഐ, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, അടൂര്‍ ഡിവൈഎസ്പി എന്നിവരോട് നാളെ വിശദീകരണം ചോദിച്ചേക്കും.




