2-ാമത് എഡിഷൻ ഓൾ കേരള ചെസ്സ് ടൂർണ്ണമെൻ്റ് ഒക്ടോബർ 5- നു നടക്കും

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂത്ത്വിംഗ് പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 5-ാം തീയ്യതി ഞായറാഴ്ച രാവിലെ 9 മണി മുതൽ പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽവെച്ച് 2-ാമത് എഡിഷൻ ഓൾ കേരള ചെസ്സ് ടൂർണ്ണമെൻ്റ് നടക്കും.
1,25,000/ രൂപ പ്രൈസ് എമൗണ്ട് നൽകുന്ന ഈ പരിപാടിയിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ കാറ്റഗറിയിൽ മത്സരങ്ങൾ നടക്കും.
2025 ഒക്ടോബർ 5-ാം തീയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് UMC പേരാവൂർ യൂണിറ്റ് പ്രസിഡന്റ്റ് ഷിനോജ് നരിതൂക്കിലിൻ്റെ അദ്ധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചയത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ചെസ്സ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ടൗൺ വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത്, യൂത്ത്്വിംഗ് യൂണിറ്റ് പ്രസിഡന്റ് സുജീഷ് എ.പി. UMC ജില്ല വൈസ് പ്രസിഡൻ്റ് കെ.എം. ബഷീർ, സംസ്ഥാന ചെസ്സ് ആർബീറ്റർ വി.യു. സെബാസ്റ്റൻ UMC യൂത്തിവിംഗ് ജില്ലാ ട്രഷറർ രജീഷ് എം, UMC വനിതാവിംഗ് പ്രസിഡൻ്റ് ദിവ്യാ സ്വരൂപ. UMC യൂത്ത്വിംഗ് സെക്രട്ടറി ജോയ് പി. ജോൺ, UMC യൂത്തിവിംഗ് ട്രഷറർ സിരാജ് കൊട്ടാരത്തിൽ, എന്നിവർ സംസാരിക്കും.
അന്നേദിവസം വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പേരാവൂർ DYSP എം.പി. ആസാദ് ഉദ്ഘാടനം ചെയ്യും. MFA ഡയറക്ടർ എം.സി കുട്ടിച്ചൻ, ഡോ. വി. മാർചന്ദ്രൻ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നടത്തും.
പത്രസമ്മേളനത്തിൽ യൂത്ത് വിംഗ് പ്രസിഡൻ്റ് എ.പി. സുജീഷ്, യൂത്ത് വിംഗ് ജില്ലാ ട്രഷറർ എം. രജീഷ്, യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ സിറാജ് കൊട്ടാരത്തിൽ, UMC യൂത്ത് വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഷമീർ ടി.പി., അരുൺ സി. എന്നിവർ പങ്കെടുത്തു.




