Uncategorized
കരടി കുതിച്ചെത്തി, കുട കൊണ്ട് നേരിട്ട് തൊഴിലാളി; വാല്‍പ്പാറയില്‍ രണ്ടിടത്ത് ആക്രമണം

തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കരടിയുടെ ആക്രമണം പതിവാകുന്നു. വാല്‍പ്പാറ മേഖലയില്‍ രണ്ടിടത്താണ് വ്യാഴാഴ്ച കരടിയെത്തിയത്. വാല്‍പ്പാറ താഴെപറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപത്ത് തേയില തോട്ടത്തില്‍ തൊഴിലാളികളെ കരടി ആക്രമിച്ചു.
കുടകൊണ്ട് പ്രതിരോധിച്ചാണ് ജീവനക്കാരന്‍ കരടിയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന് കുറച്ചകലെ ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നിലും കരടിയെത്തി. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഓടിമറയുകയും ചെയ്തു.




