Uncategorized

കപ്പൽ നിർമാണ മേഖലയിൽ 70,000 കോടി; പുതുതായി മെഡിക്കൽ സീറ്റുകൾ; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ അടുത്ത നാലുവർഷത്തിനുള്ളില്‍ പുതുതായി 10,023 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേര്‍ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെയും കപ്പൽ നിർമാണ മേഖലയിൽ 70,000 കോടിയുടെ നിക്ഷേപം നടത്താനുള്ള പ്രഖ്യാപനത്തെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.
അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ 10,023 പുതിയ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകൾ കൂട്ടിച്ചേർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സുപ്രധാനവും സ്വാഗതാർഹവുമായ ഒരു ചുവടുവെപ്പാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. വളരെക്കാലമായി, താങ്ങാനാവുന്ന ചെലവില്‍ പഠിക്കാവുന്ന സീറ്റുകളുടെ വലിയ കുറവ്, മധ്യവർഗ്ഗ കുടുംബങ്ങളിലെ ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളെ വിദേശത്തേക്ക്, പലപ്പോഴും നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പഠിക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button