Uncategorized

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്

ബെംഗളൂരു:വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.

പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനാണു അഭയ് മാത്യു. ഇതുവഴി പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന വ്യാജേന 2 വര്‍ഷം മുന്‍പ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നു അഭയ് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ചു താലികെട്ടി. വിവാഹം റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button