Uncategorized

ഭൂമി കൈയ്യേറ്റം: മാര്‍ത്തോമ ഭവന് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: എറണാകുളം കളമശേരിയിലുള്ള മാര്‍ത്തോമ ഭവന്റെ ഭൂമിയില്‍ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സംഭവത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല, അത് അനുവദിച്ച് കിട്ടാന്‍ മാര്‍ത്തോമ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button