Uncategorized
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ ഗൈഡ്സ് വിഭാഗം കുട്ടികളുടെ ത്രിദിന ക്യാമ്പിന് തുടക്കമായി.

അടയ്ക്കാത്തോട്:2025-26 അധ്യയന വർഷത്തിലെ ഗൈഡ്സ് ക്യാമ്പ് ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു മദർ പി ടി എ പ്രസിഡണ്ട് മേരികുട്ടി ജോൺസൺ , സീനിയർ അസിസ്റ്റന്റ് എം എം റിജോയ് , ഗൈഡ്സ് ക്യാപ്റ്റൻ പി ഡി സുജ എന്നിവർ സംസാരിച്ചു. ഗൈഡ്സിന്റെ വിവിധ പ്രവർത്തനങ്ങൾ ,അടയ്ക്കാത്തോട് ആയുർവേദ ഡിസ്പൻസറിയിൽ ഔഷധസസ്യങ്ങൾ നടൽ, ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ് , കൾച്ചറൽ പ്രോഗ്രാം , ഗെയിമുകൾ, ക്യാമ്പ് ഫയർ എന്നിവയും സംഘടിപ്പിച്ചു.




