Uncategorized

സ്ട്രീം ഐ ലാബിൻ്റെ ഇരിട്ടി ഉപജില്ലാതല ഉദ്ഘാടനം തലക്കാണി ഗവ.യു.പി.സ്കൂളിൽ നടന്നു

കൊട്ടിയൂർ : എസ്.എസ് .കെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി ചേർന്ന് നടപ്പിലാക്കുന്ന സ്ട്രീം ഐ ലാബിൻ്റെ ഇരിട്ടി ഉപജില്ലാതല ഉദ്ഘാടനം തലക്കാണി ഗവ.യു.പി.സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ഷിജു എം.ജി അധ്യക്ഷനായി എ.ഇ .ഒ സി.കെ സത്യൻ മുഖ്യാതിഥിയായി .പദ്ധതി വിശദീകരണവും വർക്ക് ബുക്ക് വിതരണവും ബി.പി.സി കെ. നിഷാന്ത് നിർവഹിച്ചു.ജിജോ അറയ്ക്കൽ, ഹെഡ്മാസ്റ്റർ എം.വി.സുനിൽ കുമാർ, എൻ. അതുല്യ, കെ.സി. ഷിൻ്റോ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button