Uncategorized
സി കെ ഗോപാലകൃഷ്ണന്റെ ഭാര്യ നല്‍കിയ അധിക്ഷേപ പരാതി; മൊഴിയെടുത്ത് പൊലീസ്

കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ ഭാര്യ നല്‍കിയ അധിക്ഷേപ പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്. പരാതിക്കാരിയുടേയും ബന്ധുക്കളുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ അധിക്ഷേപക്കേസിലെ പ്രതിയാണ് സി കെ ഗോപാലകൃഷ്ണന്‍
ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ സൈബര്‍ പൊലീസും പറവൂര്‍ പൊലീസുമാണ് കേസെടുത്തിരിക്കുന്നത്. കെ ജെ ഷൈനിതിരെ പോസ്റ്റിട്ടതിന് പിന്നാലെ തന്റെ ഭാര്യയുടേയും മകളുടേയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി മുന്‍പ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ തന്നെ ചില ഇടത് അനുകൂല ഹാന്‍ഡിലുകള്‍ അധിക്ഷേപിക്കുന്നതായി പരാതിക്കാരിയും പ്രതികരിച്ചിരുന്നു.




