Uncategorized

‘നന്ദി മോദി…’; മോഹൻലാലിന് പുരസ്‌കാരം ലഭിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് കേരള ബിജെപി

ദാദാ സാഹേബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദിയുമായി കേരള ബിജെപി. ‘നന്ദി മോദി’ എന്ന് കുറിച്ചുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ‘നന്ദി മോദി’ എന്ന് കുറിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽകെ. മോഹൻലാലിന്റെ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ ക്രെഡിറ്റ് ബിജെപി അടിച്ചെടുക്കുന്നുവെന്ന തരത്തിൽ പുതിയ വിവാദം ഉടലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button