Uncategorized

‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന് ഇന്ന് മലപ്പുറം തിരുന്നാവായ കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. രണ്ട് ദിവസത്തെ സെമിനാര്‍ ഇന്ന് 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ ടി ജലീല്‍ എം എല്‍ എ അധ്യക്ഷനാകും.

സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എ വിജയരാഘവന്‍, വിജൂ കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കെ ഇ എന്‍ കുഞ്ഞഹമ്മദ് ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തും. സമാപന സമ്മേളനം നാളെ ഉച്ചയ്ക്ക് ശേഷം 3.30-ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button