Uncategorized

‘അയ്യപ്പസംഗമം ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച്’; അലങ്കോലപ്പെടുത്താന്‍ ആര്‍ എസ് എസ് ശ്രമിച്ചുവെന്നും ഇ പി ജയരാജൻ

അയ്യപ്പസംഗമം ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ചായിരുന്നെന്നും സംഗമം അലങ്കോലപ്പെടുത്താന്‍ ആര്‍ എസ് എസ് ശ്രമിച്ചുവെന്നും എന്ത് വിശ്വാസത്തിന്റെ പേരിലായിരുന്നു ഈ ശ്രമമെന്നും ഇ പി ജയരാജൻ. ലോകത്തെമ്പാടുമുള്ള അയ്യപ്പ വിശ്വാസികള്‍ക്ക് വേണ്ടിയായിരുന്നു. അയ്യപ്പസംഗമം. ഇത് ലോകശ്രദ്ധ പിടിച്ചു പറ്റി. ശബരിമലയിലൂടെ കേരളം ലോക പ്രശസ്തമാകുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും ജയരാജൻ ചോദിച്ചു.

അയ്യപ്പസംഗമത്തില്‍ രാഷ്ട്രീയമില്ല. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വളരുമ്പോള്‍ നാടിന് അഭിവൃദ്ധിയുണ്ടാകും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലാണ് അയ്യപ്പ സംഗമത്തിലേക്ക് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത്. യോഗി ആദിത്യനാഥുമായി കടുത്ത രാഷ്ട്രീയ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മതാതീതമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമലയെന്നും ശബരിമലയുടെ മഹത്വത്തെയാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു. കറുപ്പ് ധരിക്കേണ്ട സ്ഥലത്തെ ആര്‍ എസ് എസ് കാവി ധരിക്കേണ്ട സ്ഥലമാക്കി മാറ്റുന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button