Uncategorized

നഷ്ട്ടപ്പെട്ട മൊബൈൽ ഫോൺ പോലിസ് CEIR പോർട്ടൽ വഴി കണ്ടെത്തി ഉടമസ്ഥന് കൈമാറി

മുഴക്കുന്ന്: നഷ്ട്ടപ്പെട്ട മൊബൈൽ ഫോൺ പോലിസ് CEIR പോർട്ടൽ വഴി കണ്ടെത്തി ഉടമസ്ഥന് കൈമാറി.എടത്തൊട്ടി സ്വദേശിയുടെ ഒരു മാസം മുൻപ് നഷ്ട്ടപ്പെട്ട ഫോൺ ആണ് കഴിഞ്ഞ ദിവസം കണ്ടെത്തി ഉടമസ്ഥന് തിരികെ ഏൽപ്പിച്ചത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു ഉടമസ്ഥന് ഫോൺ കൈമാറി. രണ്ട് മാസത്തിനിടെ CEIR പോർട്ടൽ വഴി ഒൻപതാമത്തെ ഫോൺ ആണ് കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് എ.വി യുടെ നേതൃത്വത്തിൽ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജേഷ് കേളമ്പത്ത് ആണ് ഫോണുകൾ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button