Uncategorized
ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍; സര്‍വീസ് ഞായറാഴ്ച മുതല്‍

ബംഗളൂരു: ശബരിമല തീര്‍ഥാടകര്‍ക്കായി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ ഉപകാരപ്രദമാകും. സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നുമാണു സര്‍വീസ്
5 ജനറല്‍ , 12 സ്ലീപ്പര്‍, ഒരു എസി ടു, ടയര്‍, 2 എസി ത്രിടയറര്‍ കോച്ചുകളാണ് ഉള്ളത്, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.




