Uncategorized

മുണ്ടിനീര് സ്ഥിരീകരിച്ചു, വിദ്യാർത്ഥികൾക്ക് രോഗം പടരാതിരിക്കാൻ 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടര്‍, അവധി പല്ലന സ്കൂളിന്

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന പല്ലന ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. സ്‌കൂളിൽ രോ​ഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 23 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായിയത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

എന്താണ് മുണ്ടിനീര്?
മുണ്ടിനീര്, മുണ്ടിവീക്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മംപ്‌സ് പാരാമിക്‌സോവൈറസ് എന്ന രോഗാണു വഴിയാണ് ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുടെ ശ്വാസനാളത്തിൽ നിന്നുള്ള സ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ രോഗം പടരുന്നു.

ലക്ഷണങ്ങൾ എന്തൊക്കെ?
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഉമിനീർ ഗ്രന്ഥികളുടെ വീക്കമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. നേരിയ പനി, തലവേദന, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ഉമിനീർ ഗ്രന്ഥികളുടെ വീക്കം വേദനയുണ്ടാക്കുന്നതിനാൽ വായ തുറക്കുന്നതിനും ഭക്ഷണം ‌ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button