Uncategorized

കേളകം ബീവറേജ് ഔട്ട് ലെറ്റ് തിങ്കളാഴ്ച തുറക്കാന്‍ 2 മണിക്കൂറോളം വൈകി

കേളകം: കേളകം ബീവറേജ് ഔട്ട് ലെറ്റ് തിങ്കളാഴ്ച തുറക്കാന്‍ 2 മണിക്കൂറോളം വൈകി. സാധാരണ 10 മണിക്ക് തുറക്കുന്ന കേളകം ബീവറേജ് ഔട്ട്ലെറ്റ് ഇന്ന് 12 മണിക്കാണ് തുറന്നത്. ഇതോടെ മദ്യം വാങ്ങാന്‍ എത്തിയവര്‍ പ്രതിഷേധിക്കുകയായിരുന്നു. രാവിലെ മുതൽ കേളകം ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു. എന്നാൽ താഴ്ഭാഗത്തെ ഷോപ്പ് തുറന്നെങ്കിലും മദ്യം നൽകാത്തതിനെ തുടർന്നാണ് ജനങ്ങൾ പ്രതിഷേധിക്കുവാൻ തുടങ്ങുകയായിരുന്നു. സംസ്ഥാനത്താകമാനം ബീവറേജ് ഔട്ട്ലെറ്റുകളിലെ സർവ്വർ അപ്ഡേറ്റിൽ തകരാർ സംഭവിച്ചതാണ് മദ്യ വില്പനശാല തുറക്കാൻ വൈകിയത് എന്നാണ് അധികൃതരുടെ വിശദീകരണം. 12 മണിയോടെയാണ് സെർവ്വർ തകരാർ പരിഹരിച്ച് ഔട്ട്ലെറ്റ് പ്രവർത്തിക്കാൻ തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button