Uncategorized

ശശികലയോട് മാപ്പ് പറഞ്ഞ് കേസ് തീർക്കുന്നതിലും ഭേദം മരണമാണെന്ന ചിന്തയാണ് നിയമപോരാട്ടത്തിന് കരുത്ത് പകർന്നത്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസർഗോഡ്: കെ.പി. ശശികലയോട് മാപ്പ് പറഞ്ഞ് കേസ് തീർക്കുന്നതിലും ഭേദം മരണമാണെന്ന ചിന്തയാണ് നിയമപോരാട്ടത്തിന് കരുത്ത് പകർന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിഷകലയെന്ന് വിളിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താൻ്റെ ഈ പ്രതികരണം.

വെറുപ്പ് പടർത്തുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി പറയുന്നുവെന്നും നിങ്ങൾ മാത്രം ആണെൻ്റെ ശക്തിയെന്നും ഉണ്ണിത്താൻ കുറിച്ചു. വെറുപ്പ് ഒരു പകർച്ചവ്യാധിയായി പടർത്തുന്നവർക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും നിയമപരമായും തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button