Uncategorized

കാടിറങ്ങി, മൂർഖൻ മുതൽ ശംഖുവരയൻ വരെ… 4 വർഷത്തിനിടെ ജനവാസ മേഖലയിൽ നിന്നു പിടിച്ചത് 50,000 പാമ്പുകളെ

തിരുവനന്തപുരം: നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ നിന്നു 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്നു വനം വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്. സർപ്പ വളണ്ടിയർമാരാണ് പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്. മൂർഖൻ, രാജവെമ്പാല, ശംഖുവരയൻ, പെരുമ്പാമ്പ് എന്നിവയാണ് കാടിറങ്ങിയവയിൽ ഏറെയും.

2019ൽ പാമ്പുകടിയേറ്റ് 123 പേർ സംസ്ഥാനത്തു മരിച്ചു. 2024ൽ അത് 30 മരണങ്ങളാക്കി ചുരുക്കുനായെന്നും വനം വകുപ്പ് അവകാശപ്പെട്ടു. പാമ്പിനെ പിടിക്കാൻ മാർ​ഗ രേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ടിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button