Uncategorized

പിടിതരാതെ സ്വർണവില; സർവ്വകാല റെക്കോർഡിൽ തുടർന്ന് വിപണി

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണി ഇന്ന് വീണ്ടും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത്. ഇതോടെ നിരക്കുകൾ പുതുക്കി സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. 82,560 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില.

സെപ്തംബർ 1 മുതൽ ഇന്ന് വരെ 5000 രൂപയോളം വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,320 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button