Uncategorized
ഇതാണ് ജെൻ സി! കോഴിക്കോട് കൂട്ടുകാരന് വീടൊരുക്കാനായി തട്ടുകട നടത്തി വിദ്യാർഥികൾ

കോഴിക്കോട്: മാവൂരിൽ സഹപാഠിക്ക് വീടൊരുക്കാൻ തട്ടുകട നടത്തി വിദ്യാർഥികൾ. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് കൂട്ടുകാരന് വീട് നിർമിച്ചു നൽകാൻ, സ്കൂൾ കലോത്സവ ദിവസങ്ങളിൽ തട്ടുകട നടത്തി പണം കണ്ടെത്തിയത്. ഇവർക്കു കൂട്ടായി രക്ഷിതാക്കളും അധ്യാപകരും കൂടി ഒന്നിച്ചത് വലിയൊരു സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പായി.
‘ബന്നോളി, തിന്നോളി, തന്നോളി, പൊയ്ക്കോളി’- ഇതൊരു തമാശ പറച്ചിലോ ആരെയും ആകർഷിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രമോ അല്ല. ഈ വാക്കുകളിലൂടെ തങ്ങളുടെ കൂട്ടുകാരനായി ഭവനമൊരുക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. മാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് കൂടെ പഠിക്കുന്ന വീടില്ലാത്ത കൂട്ടുകാരന് വീട് ഒരുക്കുന്നതിന് ഇങ്ങനെയൊരു തട്ടുകട ആരംഭിച്ചത്. സ്കൂളിലെ കലോത്സവ ദിവസങ്ങളിലാണ് തട്ടുകട നടത്തി പണം കണ്ടെത്തിയത്.




