Uncategorized

നേതാവില്ലാതായിട്ട് ഒരുമാസം! ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലി; ആളും ആരവവും ഇല്ലാതെ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നീക്കിയിട്ട് ഒരു മാസം. ഇക്കാലമത്രയും സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഓൺലി ആയിരിക്കുകയാണ്. നിയമസഭ ചേരുന്ന സമയമായിട്ട് പോലും ഏതെങ്കിലും സമരം നയിക്കാനുള്ള ചർച്ചകൾക്ക് പോലും ഗ്രൂപ്പിൽ സാധ്യതയില്ല. സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള നടപടികളും ഇഴയുകയാണ്.

ലൈംഗികാരോപണ വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത് ഓഗസ്റ്റ് 21നാണ്. തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോരും തുടങ്ങി. രാഹുലിനെ പിന്നിൽ നിന്ന് കുത്തിയതാണെന്നും ഇതിനൊക്കെ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ഒരു കൂട്ടരുടെ പക്ഷം. ഗ്രൂപ്പിലെ പോര് മാധ്യമ വാർത്ത ആയതോടെ പോസ്റ്റിട്ടവർ അത് ഡിലീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button