Uncategorized
പാലക്കാട്ടെ വീട്ടമ്മയെ കാണാതായിട്ട് ഇന്നേക്ക് ഒൻപത് ദിവസം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: കടമ്പഴിപ്പുറത്ത് സൈബർ തട്ടിപ്പിനിരയായതിന് പിന്നാലെ വീട്ടമ്മയെ കാണാതായിട്ട് ഇന്നേക്ക് ഒൻപത് ദിവസം. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ ഇവരെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.
ഗുരുവായൂർ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കെഎസ്ആർടിസി ബസിൽ ഗുരുവായൂർ എത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൂടാതെ മമ്മിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.




