Uncategorized

സിദ്ധാർത്ഥന്റെ മരണം: ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തും, അസി. വാർഡനെതിരേയും നടപടി

വയനാട് പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ ഡീൻ ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തും. അസി. വാർഡൻ ഡോ. കാന്തനാഥന് സ്ഥലം മാറ്റവും രണ്ട് വർഷം പ്രമോഷൻ തടയലും ഉണ്ടാകും. ബോർഡ് ഓഫ് മാനേജ്മെന്റ് ആണ് തീരുമാനമെടുത്തത്.

ഡീൻ പദവിയിൽ നിന്ന് ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തി പ്രൊഫസർ ആയി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം. ഹൈക്കോടതി ബോർഡ് ഓഫ് മാനേജ്മെന്റിനു നൽകിയ സമയം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഔദ്യോഗിക ഉത്തരവ് ഉടൻ ഇറങ്ങും. തീരുമാനം ഹൈക്കോടതിയെ അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button