Uncategorized

കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത് 100 ലധികം കെഎസ്ഇബി ജീവനക്കാര്‍; വിവരാവകാശ രേഖ

കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 100 ലധികം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി വിവരാവകാശ രേഖ. മരിച്ചതില്‍ കൂടുതലും കാരാര്‍ ജീവനക്കാരാണ്. ഈ വര്‍ഷം മാത്രം പത്ത് ജീവനക്കാര്‍ ഡ്യൂട്ടിയ്ക്കിടെ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

തൊഴിലിടത്തില്‍ മരിച്ചു വീഴുന്ന കെഎസ്ഇബി ജീവനക്കാരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. 2016 മെയ് മാസ് മുതല്‍ 2025 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 163 കെഎസ്ഇബി ജീവനക്കാര്‍ ജോലിക്കിടെ മരിച്ചു. 102 പേരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഇതില്‍ തന്നെ 98 പേരും കരാര്‍ ജീവനക്കാരാണ്.. 65 സ്ഥിരം ജീവനക്കാരും ഡ്യൂട്ടി്ക്കിടെ മരിച്ചു. ഈ വര്‍ഷം മാത്രം 10 കെഎസ്ഇബി ജീവനക്കാരും വിവിധ അപകടങ്ങളില്‍ മരിച്ചു

30 ലധികം ജീവനക്കാരാണ് ഇലക്ടിക് പോസ്റ്റില്‍ നിന്നോ, മറ്റ് ഉയരത്തില്‍ നിന്നോ വീണ് ഇല്ലാതായത്. വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍.

ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞും, ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വീണും മരിച്ച കെഎസ്ഇബി ജീവനക്കാരും ഉണ്ട്. ഡ്യൂട്ടിക്കിടെ മരിച്ച ഭൂരിഭാഗം ജീവനക്കാര്‍ക്കും കെഎസ്ഇബി നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button