Uncategorized
ഷൂട്ടിങ്ങിനിടെ ജൂനിയർ എൻടിആറിന് പരിക്ക്; വിശദാംശങ്ങള്‍ പുറത്തുവിട്ട് നടന്റെ ഓഫീസ്

കൊച്ചി: പരസ്യചിത്രീകരണത്തിനിടെ നടൻ ജൂനിയർ എൻടിആറിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടന്റെ ടീം അറിയിച്ചു. നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാർത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാഴ്ചത്തെ പരിപൂർണ വിശ്രമം ആണ് ജൂനിയർ എന്‍ടിആറിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആരാധകർ പൊതുജനങ്ങളും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടന്റെ ഓഫീസ് അഭ്യർത്ഥിച്ചു. തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളില്‍ ഒരാളായ ജൂനിയർ എന്‍ടിആർ തെലുങ്ക് ദേശം പാർട്ടി സ്ഥാപകനും അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ ചെറുമകനാണ്.




