Uncategorized
ചൂണ്ടയിടാനെത്തിയപ്പോള്‍ കണ്ടത് പകുതി മുറിഞ്ഞ മൃതദേഹം; അങ്കമാലിയിലെ മൃതദേഹം ആരുടേത്?

അങ്കമാലി: അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.




