Uncategorized

തിരുമല ബിജെപി കൗൺസിലർ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ പാർട്ടിക്കെതിരെ പരാമർശം

തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കി. ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്.

ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വർഷത്തിലേറെയായി അനിൽ ഇതിൻ്റെ നേതൃത്വത്തിലുണ്ട്. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി. പലരും നിക്ഷേപങ്ങൾ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.

മരിച്ച തിരുമല അനിൽ
മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല, എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം: മുഖ്യമന്ത്രി
ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിന്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി കൂടിയായിരുന്നു തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button