Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിറം 2k25 സ്കൂൾ കലോത്സവം സമാപിച്ചു

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ- നിറം -2k25- സ്കൂൾ കലോത്സവം സമാപിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിക്കുകയും പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ റഷീദ് പാറക്കൽ കലോത്സവത്തിന് തിരിതെളിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പിടിഎ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, എം.പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ജസീന്ത കെവി , ജോസ് ജോസഫ് , എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ കുട്ടികൾ വിവിധ ഹൗസുകളിലായി മത്സരിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ട്രോഫികൾ വിതരണം ചെയ്തു. റിജോയ് എം എം , ജോഷി ജോസഫ് , സോളി മോൾ കെ.വി , മഞ്ജുള എ ,സിസ്റ്റർ ആൻ മരിയ, സാന്ദ്ര ജോർജ്ജ്, സുജ പി ഡി , ഡിലീന ഡിക്സൺ എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു. മാത്യു സി ജെ , സിബി സെബാസ്റ്റ്യൻ, ബിജു പി .എം, അനിറ്റ് ഷാജി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button