സൗദി-പാക് പ്രതിരോധ കരാർ ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങൾ മാറ്റും; ഇയാൻ ബ്രെമ്മർ

സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കരാർ ഇസ്‌ലാമാബാദിനെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ സുരക്ഷാ കണക്കുകൂട്ടലുകളെ മാറ്റുകയും ചെയ്യുമെന്ന് യൂറേഷ്യ ഗ്രൂപ്പ് പ്രസിഡന്റും ഭൗമരാഷ്ട്രീയ വിശകലന വിദഗ്ദ്ധനുമായ ഇയാൻ ബ്രെമ്മർ പറഞ്ഞു.
“ഇത് ഇന്ത്യയുടെ ജീവിതം മാറ്റാൻ പോകുന്നു, ഒരു സംശയവുമില്ല” എന്ന് ബ്രെമ്മർ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഇത് പ്രധാനമാണ്.
“നിങ്ങൾ ഇന്ത്യയാണെങ്കിൽ പാകിസ്താനുമായി വളരെ ഗുരുതരമായ അതിർത്തി സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ… മറ്റൊരു സൈനിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി അഥവാ അത് സംഭവിക്കുകയും പാകിസ്താനെ സംരക്ഷിക്കാൻ സൗദി അറേബ്യ ബാധ്യസ്ഥരാകുകയും ചെയ്താൽ, ഞാൻ ഇന്ത്യയാണെങ്കിൽ ഈ ഘടകം എൻ്റെ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തേണ്ടി വരും. ഇത് ഇന്ത്യയുടെ ജീവിതം മാറ്റും, ഒരു സംശയവുമില്ല,” അദ്ദേഹം പറഞ്ഞു.




