Uncategorized
മുണ്ടുടുത്ത് വന്നത് ഇഷ്ടമായില്ല; വിദ്യാര്‍ത്ഥിയെ ചോപ്പര്‍ കൊണ്ട് കുത്തി സീനിയേഴ്സ്; കോളജ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് ആരോപണം

കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനിജോ( 19 ) എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോപ്പര്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. തൃശ്ശൂര്‍ സ്വദേശി അബിനിജോയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടും സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കോളജ് ശ്രമിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിക്കുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെക്കൊണ്ട് പരാതി ഇല്ലെന്ന് കോളേജ് എഴുതി വാങ്ങി. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകര്‍ ശ്രമിച്ചതായി കുത്തേറ്റ അബിനിജോയുടെ സഹപാഠികള്‍ ആരോപിച്ചു.




