Uncategorized
സര്‍ഗം വിടര്‍ന്നു, കേളകം സ്കൂള്‍ രണ്ടുനാള്‍ കലോത്സവ ലഹരിയില്‍

കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ കലോത്സവം ‘സർഗ്ഗലയം 2K25’ തിരിതെളിഞ്ഞു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് കാവണാട്ടേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതം പറയുകയും പ്രശസ്ത സിനിമ സംവിധായകൻ രാജീവ് നടുവനാട് കലോത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ബിനിത രമേശൻ, വിദ്യാർത്ഥികളായ ജേക്കബ് ഈപ്പൻ, കെസിയ ജിൻറോ എന്നിവർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിജി പി ജെ നന്ദി പറഞ്ഞു. രണ്ടുവേദികളായി വിവിധമത്സരങ്ങള്‍ ഇന്നും നാളെയും നടക്കും.




