Uncategorized
യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ പൊലീസ് വെടിവെച്ചു കൊന്നു; വംശവെറിയെന്ന് കുടുംബം

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാനയിലെ മഹാബൂബ് നഗറിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 3ന് കാലിഫോർണിയിലെ സാന്താ ക്ലാരയിലാണ് സംഭവം. കത്തി ഉപയോഗിച്ച് അപ്പാർട്ട്മെന്റിലെ സഹ താമസക്കാരെ ആക്രമിച്ചിനെ തുടർന്നാണ് വെടിവെപ്പ് നടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ വംശവെറിയാണ് പൊലീസ് വെടിവെപ്പിന് പിന്നിൽ എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.




