Uncategorized

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; 7 പേരെ കാണാതായി

ചമോലി ജില്ലയില്‍ ആണ് മേഘവിസ്‌ഫോടനം. 7 പേരെ കാണാതായി, 2പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതല്‍.

മേഘവിസ്‌ഫോടനത്തിലും കനത്ത മഴയിലും 15 പേര്‍ മരിച്ചു. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 900 ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്.

വെള്ളത്തിനടിയിലായ ധരംപൂര്‍ പട്ടണത്തില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഒറ്റപ്പെട്ട മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button