Uncategorized
ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകൾക്ക് സൗജന്യ ചികിത്സ , വികസന പദ്ധതികൾ…; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനങ്ങളുമായി മോദി

പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് പ്രധാന മന്ത്രി നടത്തിയത്. ഇത്തവണ വാഗ്ദാനം ചെയ്ത പദ്ധതികളിൽ സ്ത്രീകൾക്കാണ് മുൻഗണന. ആരോഗ്യ രംഗത്തെ സൗജന്യ സേവനങ്ങളുൾപ്പെടെ നിരവധി പദ്ധതികളാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍.




