Uncategorized
വൃത്തിഹീനമായ വെള്ളത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്; അമീബയില്‍ ആറെണ്ണം അപകടകാരി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുന്നതോടെ പൊതുജനങ്ങള്‍ ജലശുചിത്വം പാലിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മുന്‍ മേധാവി ഡോക്ടര്‍ ജയകൃഷ്ണന്‍. നാനൂറോളം വിഭാഗത്തില്‍പ്പെട്ട അമീബയില്‍ ആറെണ്ണം മാത്രമാണ് മനുഷ്യന് അപകടകാരിയാവുന്നത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ ജനിതകമാറ്റത്തിന് കാരണമായിട്ടുണ്ടോ എന്ന് പഠനങ്ങള്‍ കൂടി നടത്തേണ്ടതുണ്ടെന്നും ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.
നാനൂറോളം വരുന്ന ഏകകോശ ജീവിയായ അമീബകളില്‍ നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെര്‍മീബ തുടങ്ങിയവ മാത്രമാണ് മനുഷ്യന് അപകടകരമാകുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മുന്‍ മേധാവി ഡോക്ടര്‍ ജയകൃഷണന്‍ പറയുന്നു. 2013 വരെ അപൂര്‍വമായി മാത്രമാണ് ഇത് മനുഷ്യരിലേക്ക് വ്യാപിച്ചിരുന്നത്.




