Uncategorized

മകള്‍ കുളിക്കുന്ന വീഡിയോ പകര്‍ത്തി ബ്ലാക്​മെയിലിങ്; 18കാരനെ കൊന്ന് വീപ്പയിലാക്കി പെട്രോൾ ഒഴിച്ച് കത്തിച്ച് പിതാവ്

മകളുടെ അശ്ലീല വീഡിയോ പകര്‍ത്തി ബ്ലാക്​മെയില്‍ ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച് വീപ്പയിലാക്കി പിതാവ്. ആഗ്രയിലാണ് സംഭവം. വെഡിങ് ഫൊട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്. ദേവി റാം എന്ന അച്ഛനാണ് തന്റെ മകളെ ബ്ലാക്ക് മെയിൽ ചെയ്ത രാകേഷിനെ കൊലപ്പെടുത്തിയത്.

18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.

തന്‍റെ മകള്‍ കുളിക്കുന്ന വീഡിയോ ഒളിച്ചിരുന്ന് രാകേഷ് പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് മകളെ ബ്ലാക്മെയില്‍ ചെയ്തു.ഇതോടെയാണ് രാകേഷിനെ പാഠം പഠിപ്പിക്കാന്‍ ദേവി റാം തീരുമാനിച്ചത്.

തുടർന്ന് രാകേഷിനെ ദേവി റാം വിളിച്ചു വരുത്തി. ‘മകള്‍ക്ക് കാണണം, കടയിലേക്ക് എത്തുമോ’ എന്ന് രാകേഷിനോട് ദേവിറാം ചോദിച്ചു. ഇതനുസരിച്ച് കടയിലേക്കെത്തിയ രാകേഷിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

തുടർന്ന് അനന്തരവന്‍റെ സഹായത്തോടെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം വീപ്പയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button