Uncategorized

‘കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിൻ്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കി.

അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ചുള്ള അകറ്റാൻ പ്രമേയം കൊണ്ടുവരുമ്പോൾ കൊട്ടേഷൻ എടുത്തു എന്നാണ് പറയുന്നത്, ആരുടെ കൊട്ടേഷൻ ആണ് അമീബയുടെയോ? രാഷ്ട്രീയം പറയുന്നതിന് മര്യാദ വേണ്ടേ. 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. ചികിത്സ പ്രോട്ടോക്കോൾ നൽകിയിട്ടില്ല. സർക്കാർ ഇരുട്ടിൽ തപ്പിന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.

10 കൊല്ലം മുമ്പുള്ള കഥ പറയുകയാണ് മന്ത്രി. ആരോഗ്യ കേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ്. കേരളത്തിൽ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. വസ്തുത അതായിരിക്കെ എന്തിനാണ് 2013 ൽ ഇരുന്ന സർക്കാരിന്മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്. ക്രിയാത്മകമായി സമീപിക്കുന്നില്ല. അതിന് പകരം പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button