Uncategorized

മിന്നും പ്രകടനവുമായി വോളിബോളില്‍ കേളകം സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍

കേളകം: ഈ വർഷത്തെ ആദ്യ സ്കൂൾ ഗെയിംസായ വോളിബോളിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ. പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല വോളിബോൾ ടൂർണമെന്റിൽ മത്സരിച്ച രണ്ട് വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഈ രണ്ട് വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കേളകത്തെ പെൺകുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ടീം മാനേജരും സ്കൂളിലെ കായികാധ്യാപകനുമായ ബിബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. കേളകം ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ‘പ്ലേ ഫോർ ഹെൽത്തി കേളകം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ലഭിച്ച പരിശീലനവും സ്കൂളിൽനിന്ന് ലഭിച്ച പരിശീലനവും ആണ് ഈ വിജയം കൈവരിക്കുന്നതിന് അവരെ പ്രാപ്തരാക്കിയത് എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു മാസ്റ്റർ അറിയിച്ചു. അതോടൊപ്പംനടന്ന മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍ രണ്ടാം സ്ഥാനവും സബ് ജൂനിയര്‍, സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. വിവിധ വിഭാഗങ്ങളില്‍ നിന്നായി 14 കുട്ടികള്‍ ഉപജില്ലാ ടീമിലേക്ക് സ്കൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button