Uncategorized
യെമനിലേക്ക് വീണ്ടും ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം; ലക്ഷ്യം വച്ചത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം

യെമനിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി ഇസ്രയേല്‍. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം. ഇസ്രയേല്‍ തുടര്‍ച്ചയായി യെമനിലേക്ക് നടത്തി വരുന്ന ആക്രമണങ്ങളില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.




