Uncategorized

കോളയാട് സെന്റ് സേവിയേഴ്സ് യുപി സ്കൂൾ അനുശോചനവും അധ്യാപകദിന ആദരവും സംഘടിപ്പിച്ചു

കോളയാട്: കോളയാട് സെന്റ് സേവിയേഴ്സ് യുപി സ്കൂൾ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി മരിയ അനുശോചനവും അധ്യാപകദിന ആദരവ് ചടങ്ങും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ പിടിഎ പ്രസിഡണ്ട് സജേഷ് ജി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മദർ പിടിഎ പ്രസിഡണ്ട് സൂര്യ ആലക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും അനദ്ധ്യാപകരെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ സോജിയ, പിടിഎ വൈസ് പ്രസിഡണ്ട് മനീഷ് എ, മദർ പിടിഎ വൈസ് പ്രസിഡണ്ട് ശ്രുതി വിനോദ്. മുൻ പി ടി എ പ്രസിഡന്റ്‌ ജോയ്മാർട്ടിൻ ആര്യ കൃഷ്ണ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button