Uncategorized

ആദിവാസിയെ വെടിവെച്ച് കൊന്നില്ലേ? നരവേട്ടയുടെ ദുരന്തകാലമായിരുന്നു യുഡിഎഫ് ഭരണകാലമെന്ന് കടകംപള്ളി സുരേന്ദ്രൻ MLA

തിരുവനന്തപുരം: നരവേട്ടയുടെ ദുരന്തകാലമായിരുന്നു യുഡിഎഫ് ഭരണകാലമെന്ന് കടകംപള്ളി സുരേന്ദ്രൻ MLA. നിയമസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസിയെ വെടിവെച്ച് കൊന്നത് യു.ഡി.എഫ് കാലത്ത് അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

അടിയന്തര പ്രമേയ വിഷയം ചർച്ചയ്ക്ക് എടുത്തതിൽ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാവിലെ ഇറങ്ങിപ്പോകാനുള്ള പുറപ്പാട് ആയിരുന്നു പ്രതിപക്ഷത്തിന്. ഒരു സബ്മിഷൻ പോലും രാവിലെ പ്രതിപക്ഷം നൽകിയില്ല. അതിനുശേഷം മീഡിയ റൂമിൽ പോയി വാർത്താസമ്മേളനം നടത്തി അവസാനിപ്പിക്കാനായിരുന്നു പദ്ധതി. അത് നനഞ്ഞ പടക്കം പോലെയായി, ഏറ്റില്ലെന്നും കടകംപള്ളി പരിഹസിച്ചു.

സുജിത്തിനെ പോലീസ് മർദ്ദിച്ചപ്പോൾ ഒരു പ്രതിഷേധം പോലും നിങ്ങൾ നടത്തിയില്ല. ഒരു സബ്മിഷൻ ആയെങ്കിലും വിഷയം അന്ന് സഭയിൽ ഉന്നയിക്കാമായിരുന്നു. മുഖ്യമന്ത്രിയ്ക്ക് നിങ്ങൾക്ക് പരാതി നൽകാമായിരുന്നു. പോലീസ് നടപടിയെ ന്യായീകരിക്കുന്നില്ല. സുജിത്തിന്റെ ക്രിമിനൽ വൃത്തി നിങ്ങൾ മനസ്സിലാക്കുന്നതാണ് വ്യക്തമാകുന്നത്.

നമ്മുടെ സംസ്ഥാനത്ത് ജനമൈത്രി പൊലീസ് ആണുള്ളതെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. പത്ത് വർഷമായി സംസ്ഥാനത്ത് വർഗീയ കലാപങ്ങളും സംഘർഷങ്ങളും ഇല്ല. പുഴുക്കത്തുകൾ ഉണ്ടായാൽ മുഖം നോക്കാതെയാണ് ഈ സർക്കാർ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button