Uncategorized
രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍; അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പരിഹാസം, ഗർഭഛിദ്ര ആരോപണം ഉന്നയിച്ച് പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ച തുടരുന്നു. ചര്‍ച്ചയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ഗർഭഛിദ്ര ആരോപണം ഉന്നയിച്ച് കെ ടി ജലീൽ എംഎല്‍എ. ഒരു കുട്ടിയുടെ ജനിക്കാനുള്ള അവകാശം നിഷേധിച്ച് ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്ന ആരോപണം നേരിടുന്ന രാഹുലിനെ പോലെ ആണോ എല്ലാ കോൺഗ്രസുകാരും എന്നായിരുന്നു ജലീലിന്‍റെ ചോദ്യം. പി കെ ഫിറോസിനെ പോലെ അല്ല എല്ലാ ലീഗുകാരും. അതുപോലെ എല്ലാ പൊലീസുകാരും പുഴുക്കുത്തുകളല്ല. പൊലീസ് അതിക്രമങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ജലീൽ നിയമസഭയില്‍ പറഞ്ഞു.




