Uncategorized
കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ പീഡിപ്പിച്ചു; കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് വഴി

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. ചന്തേര, ചിറ്റാരിക്കാല്‍, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. 14 പേര്‍ പ്രതികളായ കേസില്‍ നിലവില്‍ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.




